Timely news thodupuzha

logo

കാട്ടാക്കടയിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കാട്ടാക്കടക്കടയിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരൂർക്കട സ്വദേശിനിയായ മായ മുരളിയാണ് മരിച്ചത്.

വീടിനു സമീപമുള്ള പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിൽ കാട്ടാക്കട ഡി.വൈ.എസ്.പി ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

വാടകയ്ക്ക് താമസിക്കുന്ന വീടിനു സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ ഭർത്താവും ഓട്ടോ ഡ്രൈവറുമായ രഞ്ജിത്തിനെ കാണാനില്ല. സംഭവം കൊലപാതകമാണോ എന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *