Timely news thodupuzha

ശബരിമല ക്ഷേത്രനട ഇടവമാസ പൂജയ്ക്കായി ഇന്ന് തുറക്കും; ദർശനത്തിന് വെർച്വൽ ക്യൂ

ശബരിമല: ഇടവമാസ പൂജയ്ക്കായി ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മേഗനരുടെ സാന്നിധ്യത്തിൽ മേൽ ശാന്തി പി.എൻ. മഹേഷ് നട തുറക്കും. അതിനുശേഷം പതിനെട്ടാംപടി ഇറങ്ങി ആഴി തെളിച്ച ശേഷം തീർഥാടകരെ ദർശനത്തിന് അനുവദിക്കും. ബുധനാഴ്ച മുതൽ 19 വരെ ദിവസവും നെയ്യഭിഷേകം, പുഷ്പാഭിഷേകം, ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം എന്നിവയുണ്ട്. ർശനത്തിന് വെർച്വൽ ക്യൂ ബുക്ക് ചെയ്യണം. തീർഥാടകരുടെ റെയി വാഹനങ്ങൾക്ക് പമ്പ ഹിൽടോപ്പ്, ചക്കുപാലം 2 എന്നിവിടങ്ങളിൽ ഹൈക്കോടതി താൽക്കാലിക പാർക്കിങ് അനുവദിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *