Timely news thodupuzha

മുംബൈയിൽ ആൺസുഹൃത്തും അമ്മയും ചേർന്ന് 6 വയസുകാരനെക്കൊണ്ട് അശ്ലീല വീഡിയോ ചിത്രീകരിപ്പിച്ചു

മുംബൈ: ആറ് വയസുള്ള മകനോട് പങ്കാളിയുമായുള്ള കിടപ്പറ രംഗങ്ങൾ ചിത്രീകരിക്കാൻ ആവശ്യപ്പെട്ട കേസിൽ 25 കാരിയായ യുവതിക്കും 35 കാരനായ പുരുഷ സുഹൃത്തിനുമെതിരെ ഉറാൻ പൊലീസ് ചൊവ്വാഴ്ച കേസെടുത്തു.

പൻവേൽ സെഷൻസ് കോടതിയാണ് കേസെടുക്കാന്‍ പൊലീസിനോട് നിർദേശിച്ചത്. ഒരു മാസം മുമ്പ് ആൺ സുഹൃത്ത് ബലാത്സംഗം ചെയ്തതെന്നറിയിച്ച് യുവതി പൊലീസിനെ സമീപിച്ചതായും ഇയാൾക്കെതിരെ ബലാത്സംഗ കേസെടുത്തിരുന്നതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഈ കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ്, ഇവർക്കെതിരെ കോടതി നിലപാട് സ്വീകരിച്ചത്. കേസിന്‍റെ പ്രധാന തെളിവായി വീഡിയോ ദൃശ്യങ്ങൾ കോടതിയിൽ സമർപ്പിച്ചിരുന്നു.

ഈ വീഡിയോ പകർത്തിയത് മൂന്നാമതൊരാളാണെന്ന് കോടതി കണ്ടെത്തി. തുടർന്ന് ദൃശ്യങ്ങൾ പകർത്തിയത് പുരുഷ സുഹൃത്തിന്‍റെ നിർദേശ പ്രകാരമാണന്നും ഇതിന് അമ്മയുടെ സമ്മതമുണ്ടായിരുന്നെന്നും കുട്ടി കോടതിയെ അറിയിച്ചു.

എന്നാൽ പ്രായപൂർത്തിയാകാത്ത കുട്ടിയെകൊണ്ട് അശ്ലീല വീഡിയോകൾ ചിത്രീകരിക്കാൻ ശ്രമിച്ചുവെന്നറിഞ്ഞ കോടതി ഇരുവർക്കുമെതിരെ കേസെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 34 (പൊതു ഉദ്ദേശ്യം), പോക്‌സോ നിയമ പ്രകാരം കേസെടുത്തു. യുവതിയുടെ ഭർത്താവ് ആറ് മാസം മുമ്പ് ഉപേക്ഷിച്ചു പോയതാണ്.

Leave a Comment

Your email address will not be published. Required fields are marked *