Timely news thodupuzha

logo

സർക്കാർ ഉദ്യോഗം നഷ്ടപ്പെടുമെന്ന ഭയത്താൽ അഞ്ച് മാസം പ്രായമായ മൂന്നാമത്തെ കുഞ്ഞിനെ ദമ്പതികൾ കനാലിൽ എറിഞ്ഞു കൊന്നു

ജയ്പൂർ: രാജസ്ഥാനിൽ 5 മാസം പ്രായമായ കുഞ്ഞിനെ ദമ്പതികൾ കനാലിൽ എറിഞ്ഞു കൊന്നു. മൂന്നു കുട്ടികൾ ആകുമ്പോൾ ജോലി നഷ്ടമാവുമോ എന്ന ഭയമാണ് ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലാണ് സംഭവം. സർക്കാരിൻറെ കരാർ ജീവനക്കാരനാണ് ജവർലാൽ നേഘ്‌വാൾ. ഇയാൾക്കും ഭാര്യക്കും നിലവിൽ 2 കുട്ടികളുണ്ട്. മൂന്നാമതൊരു കുട്ടികൂടി ഉണ്ടായാൽ ജോലി നഷ്ടമാകുമോ എന്ന് ഇവർ ഭയന്നിരുന്നു. രാജസ്ഥാനിൽ 2 കുട്ടികൾ നയമാണ് നിലനിൽക്കുന്നത്. മൂന്നാമതൊരു കുട്ടി ജനിച്ചാൽ നിർബന്ധിതമായി വിരമിക്കണം. അതാണ് നയം.

ഭാര്യയുടെ സഹായത്തോടെയാണ് ഇയാൾ ഈ ക്രൂരകൃത്യം ചെയ്ത്‌ത്. 5 മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് ഇവർ കനാലിലേക്ക് വലിച്ചെറിഞ്ഞ് കൊന്നത്. കൊലപാതകം ഉൾപ്പെടെ വിവിധ വകുപ്പുകൾ അനുസരിച്ച് ദമ്പതികളെ അറസ്റ്റുചെയ്തതായി പൊലാസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *