Timely news thodupuzha

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കൊല്ലുമെന്ന് ഭീഷണി സന്ദേശം അയച്ച യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രരിവാളിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. 33കാരനായ അങ്കിത് ഗോയലാണ് അറസ്റ്റിലായത്.

ഇയാൾ മെട്രൊ സ്റ്റേഷനിൽ ഭീഷണി മുദ്രാവാക്യങ്ങൾ എഴുതുന്ന ദൃശങ്ങൾ പുറത്തു വന്നു. രജൗരി ഗാർഡൻ മെട്രോ സ്റ്റേഷനിലെ ദൃശങ്ങളാണ് പുറത്തു വന്നത്. മെട്രൊ കോച്ചിനകത്തും അങ്കിത്ത് ഗോയൽ ഭീഷണി മുദ്രാവാക്യങ്ങൾ എഴുതിയിരുന്നു. ബി.ജെ.പിയുമായി ബന്ധപ്പെട്ടവരാണ് ഇതു ചെയ്തതെന്ന് ആരോപിച്ച് ആംആദ്മി പാർട്ടി രംഗത്തെത്തിയിരുന്നു.

ഇതുസംബന്ധിച്ച് തിങ്കളാഴ്ച എ.എ.പി പൊലീസിന് പരാതി നൽകുകയും ചെയ്തു. സി.സി.റ്റി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അങ്കിത് ഗോയൽ അറസ്റ്റിലാകുന്നത്.

Leave a Comment

Your email address will not be published. Required fields are marked *