Timely news thodupuzha

ലക്ഷ്യദ്വീപ് മുൻ എംപിയുടെ ശിക്ഷ തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ലക്ഷ്യദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിൻറെ ശിക്ഷ തടഞ്ഞ് ഹൈക്കോടതി. വധശ്രമ കേസിൽ മുഹമ്മദ് ഫൈസൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ സെഷൻ കോടതി വിധിയാണ് ഹൈക്കോടതി സസ്പെൻഡ് ചെയ്തത്.

രാഷ്ട്രീയത്തിൽ സംശുദ്ധി കാത്തുസൂക്ഷിക്കേണ്ടത് പ്രധാനമാണെന്നും എന്നാൽ, മുഹമ്മദ് ഫൈസൽ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്തില്ലെങ്കിൽ തെരഞ്ഞെടുപ്പ് നേരിടേണ്ടി വരുമെന്നും പെട്ടെന്നൊരു തെരഞ്ഞെടുപ്പിലേക്ക് പോകുന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നുമാണ് കോടതി നിരീക്ഷണം.

Leave a Comment

Your email address will not be published. Required fields are marked *