Timely news thodupuzha

പ്രത്യേക സംസ്ഥാന പദവി വേണം, പിന്തുണ എഴുതി നൽകാത്ത ആരുമായും സഖ്യമില്ലെന്ന് തിപ്ര മോത പാർട്ടി നേതാവ് പ്രത്യുദ് ദേബ് ബർമൻ

ന്യൂഡൽഹി: ബിജെപിയുമായി സഖ്യമെന്ന് പറയുന്ന നേതാവിനെ സസ്പെൻഡ് ചെയ്യുമെന്ന് തിപ്ര മോത പാർട്ടി നേതാവ് പ്രത്യുദ് ദേബ് ബർമൻ. ബിജെപിയുമായി ചർച്ചയെന്ന റിപ്പോർട്ടുകൾ തള്ളിയിരിക്കുകയാണ് അദ്ദേഹം. പ്രത്യേക സംസ്ഥാന പദവി വേണമെന്ന ആവശ്യത്തിനുള്ള പിന്തുണ എഴുതി നൽകാത്ത ആരുമായും സഖ്യമില്ലെന്നും പ്രത്യുദ് വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗ്രേറ്റർ തിപ്ര ലാൻഡ് വിഷയത്തിൽ തിപ്ര മോത പാർട്ടി നേതാക്കളെ ചർച്ചയ്ക്ക് ക്ഷണിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ത്രിപുര തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ, പ്രത്യേക സംസ്ഥാനമെന്ന നിലപാടിനെ ആര് പിന്തുണക്കുന്നുവോ അവരോടൊപ്പം നിൽക്കുമെന്നായിരുന്നു പ്രത്യുദ് ദേബ് ബർമൻ ദിവസങ്ങൾക്ക് മുമ്പ് പ്രതികരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *