ചെറുതോണി: എംപി ഡീൻ കുര്യാക്കോസ് നയിക്കുന്ന പദയാത്ര ജനങ്ങൾ ഏറ്റെടുത്തുവെന്നും വരുന്ന തെരഞ്ഞെടുപ്പിനത് ഗുണകരമാകുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചെറുതോണി ടൗൺഹാളിൽ നടന്ന നേതൃ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന പാർലമെൻറ് തിരഞ്ഞെടുപ്പ് ഉൾപ്പെടെ മുന്നിൽ കണ്ടു കൊണ്ടാണ് കോൺഗ്രസ് ജില്ലാ നേതൃത്വം നേതൃസംഗമം സംഘടിപ്പിച്ചത്.
ഡിസിസി പ്രസിഡണ്ട് സിപി മാത്യു അധ്യക്ഷത വഹിച്ചു. എംപി ഡീൻ കുര്യാക്കോസ്, നേതാക്കന്മാരായ റോയി കെ പൗലോസ്, എ പി ഉസ്മാൻ, എം എൻ ഗോപി, ആർ ബാലൻ പിള്ള , നിഷ സോമൻ എം ഡി അർജുനൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.