Timely news thodupuzha

കോൺഗ്രസിന്റെ നിലപാട് രാഹുൽ ഗാന്ധി വ്യക്തമാക്കിയതാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടേത് അടഞ്ഞ അധ്യായമെന്ന് രമേശ് ചെന്നിത്തല. അനിൽ ആന്റണി പാർട്ടി പദവികൾ രാജിവെച്ചുവെന്നും കോൺഗ്രസിന്റെ നിലപാട് രാഹുൽ ഗാന്ധി വ്യക്തമാക്കിയതാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ടും ചെന്നിത്തല അഭിപ്രായം പറഞ്ഞു.ഗുജറാത്ത് കലാപത്തിൽ മോദിക്കും അമിത് ഷായ്ക്കുമുള്ള പങ്ക് എല്ലാവർക്കും അറിയാം. സത്യാവസ്ഥ മറച്ചുവെക്കാൻ ആരും ശ്രമിക്കേണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. തങ്ങൾക്ക് ഇഷ്ടമുള്ളത് കണ്ടാൽ മതിയെന്നത് ബി ജെ പി അജണ്ട ആണെന്നും സത്യം എത്ര ആഴത്തിൽ കുഴിച്ചിട്ടാലും പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *