Timely news thodupuzha

logo

തിരുവനന്തപുരത്ത് അമ്മയുടെ രണ്ടാനച്ഛൻ മൂന്ന് വയസുകാരന്‍റെ ദേഹത്ത് തിളച്ച ചായ ഒഴിച്ചു

തിരുവനന്തപുരം: മണ്ണന്തലയിൽ മൂന്ന് വയസുകാരനോട് അമ്മയുടെ രണ്ടാനച്ഛന്‍റേയും ക്രൂരത. കുട്ടിയുടെ ​ദേഹത്ത് തിളച്ച ചായ ഒഴിക്കുകയായിരുന്നു.

വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്. ​ഗുരുതരമായി പരുക്കേറ്റ കുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയാണ്. ജോലിക്ക് പോകേണ്ടതിനാൽ മാതാപിതാക്കൾ കുട്ടിയെ മുത്തശന്‍റേയും മുത്തശിയുടേയും അടുത്തേൽപ്പിക്കുകയായിരുന്നു.

ഈ മാസം 24 നായിരുന്നു സംഭവം. കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പോലും ഇവർ തയ്യാറായില്ല. തുടർന്ന് മാതാപിതാക്കളെത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

ആശുപത്രി അധിക‍ൃതർ ചൈൽഡ് ലൈനെ വിവരം അറിയിക്കുക ആയിരുന്നു. കുട്ടിയുടെ മുത്തച്ഛനെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *