Timely news thodupuzha

തൃശ്ശൂരിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

തൃശ്ശൂ‍ർ: കോർപ്പറേഷൻ ആരോഗ്യ വിഭാഗം 45 ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിലൂടെ പഴകിയ ഭക്ഷണം പിടികൂടി. ആമ്പക്കാടൻ ജംഗ്ഷനിലെ അറേബ്യൻ ഗ്രിൽ, മിഷൻ കോട്ടേഴ്സിലെ ഹോട്ടൽ ഈറ്റില്ലം, വികാസ് ബാബു സ്വീറ്റ്സ്, നേതാജി ഹോട്ടൽ ചേറൂർ, പ്രിയ ഹോട്ടൽ കൊക്കാലെ, ചന്ദ്രമതി ആശുപത്രി കാൻറീൻ, എംജി റോഡിലെ ചന്ദ്ര ഹോട്ടൽ തുടങ്ങിയ ഏഴ് ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *