Timely news thodupuzha

വെള്ളിയാമറ്റം പഞ്ചായത്ത്‌ പ്രസിഡന്റായി വീണ്ടും ഇന്ദു ബിജു തിരഞ്ഞെടുക്കപ്പെട്ടു

പന്നിമറ്റം: എൽ.ഡി.എഫ് പിന്തുണയോടെ രണ്ടു വർഷം വെള്ളിയാമറ്റം പ്രസിഡന്റ്‌ സ്ഥാനം വഹിച്ചതിന് ശേഷം മുന്നണി ധാരണയുടെ അടിസ്ഥാനത്തിൽ രാജി വച്ച ഇന്ദു ബിജു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ദുവിന് എട്ട് വോട്ടും എതിർ സ്ഥാനാർഥി രാജു കുട്ടപ്പന് ഏഴ് വോട്ടുമായിരുന്നു ലഭിച്ചത്. തുടർന്ന് നടന്ന രാഷ്ട്രീയ കരു നിക്കങ്ങൾ ക്കൊ ടുവിലാണ് യു. ഡി എഫ് പിന്തുണ യോടെ ഇവർ വീണ്ടും പ്രസി ഡന്റ് ആയത്. ഒന്നര വർഷം ഇന്ദു ബിജുവും തുടർന്ന് കോൺഗ്രസ്സ് പ്രതി നിധിക്കും പ്രസിഡന്റ്‌ സ്ഥാനം എന്നതാണ് നിലവിലെ ധാരണ. വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥി സ്വതന്ത്രമായി വിജയിച്ച രാജു കുട്ടപ്പ നായിരുന്നു.

ഇന്ദു ബിജു രാജിവച്ച ഒഴിവിൽ പ്രസിഡന്റ് ആകേണ്ടിയിരുന്നതും ഇദ്ദേഹം ആയിരുന്നു. എന്നാൽ ധാരണ യ് ക്ക് വിരുദ്ധ മായി ഒ.ഐ.ഒ.പി സ്ഥാനാർഥി പ്രവർത്തിച്ചതാണ് ഇദ്ദേഹത്തിന് പ്രസിഡന്റ്‌ സ്ഥാനം നഷ്ടമാകാൻ കാരണം. രാഷ്രീയ മര്യാദ പാലിക്കാത്ത നിലപാട് ആണ് പ്രസിഡന്റ്‌ കാണിച്ചതെന്ന് രാജു കുട്ടപ്പൻ പറഞ്ഞു. മുന്നണി ധാരണ പ്രകാരം എൽ.ഡി.എഫ് തനിക്ക് പൂർണ്ണ പിന്തുണ നൽകിയതിൽ രാജു കുട്ടപ്പൻ നന്ദി രേഖപ്പെടുത്തി.

കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ യു. ഡി. എഫ്. ഏഴ്, എൽ. ഡി. എഫ്. ആറ് ഒ. ഐ. ഒ. പി. ഒന്ന് സ്വതന്ത്രൻ ഒന്ന് എന്ന തായിരുന്നു കക്ഷി നില.കൂടുതൽ അംഗങ്ങൾ ഉണ്ടായിട്ടും ഭരണം പിടിക്കാൻ കഴിയാതിരുന്നത് യു. ഡി എഫ് ന് അന്ന് ക്ഷീണമായി.ഇത്തവണ ഡി. സി. സി. പ്രസിഡന്റ്‌ സി. പി. മാത്യു. നേരിട്ട് ഇടപെട്ടാണ് യു. ഡി. എഫ്. ഭരണം ഉറപ്പിച്ചത്. യു. ഡി. എഫി. ലെ ഘട ക കക്ഷി കളായ കോൺഗ്രസ്സും കേരള കോൺഗ്രസ്സും ഇന്ദു ബിജു വിന് വോട്ട് രേഖപ്പെടുത്തണം എന്ന് നിർ ദേശി ച്ച് അംഗങ്ങൾ ക്ക് വിപ്പ് നൽകിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *