Timely news thodupuzha

logo

കണ്ണൂരിൽ ആസിഡ് ചോർച്ച: 10 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം

കണ്ണൂർ: പഴയങ്ങാടി രാമപുരത്തെ ഹൈഡ്രോക്ലോറിക് ആസിഡ് ചോർച്ച പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കവെ സമീപത്തുള്ള കോളെജ് വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം.

രാമപുരം ക്രസൻ്റ് നഴ്സിങ്ങ് കോളെജിലെ 10 വിദ്യാർഥികൾക്കാണ് ശ്വാസതടസം അനുഭവപ്പെട്ടത്. അഫ്‌സാന(20), ഫാത്തിമത്ത് സഫ്ന(21) എന്നിവരെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളെജിലും സാന്ദ്ര(20), അമീഷ(19), രേണുക (21), അർജുൻ (21) എന്നിവരെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച ആറ് മണിയോടെയാണ് ഹൈഡ്രോക്ലോറിക് ആസിഡുമായി പോയ ടാങ്കർ ലോറിയുടെ വാൽവിലൂടെ ആസിഡ് ചോർന്നത്. ലോറിയിൽനിന്ന് ആസിഡ് മാറ്റാൻ തുടങ്ങി. ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *