തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്ത് വിടാൻ വിവരാവകാശ കമ്മീക്ഷൻ്റെ ഉത്തരവ്.
ആർ.റ്റി.ഐ നിയമ പ്രകാരം വിലക്കെപ്പട്ടവ ഒഴിച്ച് ഒരു വിവരവും മറച്ച് വയ്ക്കരുതെന്നും സംസ്ഥാന വിവരാവകാശ കമ്മിഷൻ ഡോ. എ.എ. അബ്ദുൽ ഹക്കീം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
റിപ്പോർട്ട് പുറത്ത് വിടുമ്പോൾ അത് വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടക്കുന്നതാകരുത്. ഉത്തരവ് പൂർണമായി നടപ്പാക്കിയെന്ന് ഗവ. സെക്രട്ടറി ഉറപ്പാക്കണമെന്നും വിവരാവകാശ കമ്മിഷൻ പറയുന്നു.
സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും നീതി നിഷേധങ്ങളും തൊഴിൽ സാഹചര്യങ്ങളുമൊക്കെ പഠിക്കാൻ രാജ്യത്താദ്യമായി രൂപീകരിച്ച കമ്മിഷനാണ് ഹേമ കമ്മിഷൻ.
സിനിമാ രംഗത്തെ വനിത കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപം കൊണ്ടത്. മുൻ ഹൈക്കോടതി ജഡ്ജി കെ ഹേമ, നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി വത്സലകുമാരി എന്നിവരടങ്ങിയ മൂന്നംഗ സമിതി ഏറെ ശ്രദ്ധയാണ് തുടക്കം മുതലേ നേടിയത്.
2019ൽ നിയോഗിച്ച സമിതി ആറ് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു സർക്കാരിൻറെ നിർദേശം. രണ്ട് വർഷം പിന്നിട്ടിട്ടും റിപ്പോർട്ടിന്മേൽ ചർച്ചകൾ ഉണ്ടാവുകയോ നടപടികൾ എടുക്കുകയോ ചെയ്യുകയുണ്ടായിട്ടില്ല. മാത്രവുമല്ല, റിപ്പോർട്ട് പുറത്ത് വിടാൻ ഡബ്ല്യു സി.സി ആവശ്യപ്പെട്ടെങ്കിലും സർക്കാർ തയാറായിരുന്നില്ല.