Timely news thodupuzha

logo

ബിനോയ് വിശ്വത്തിന് സി.പി.എം പ്രവർത്തകൻറെ ഭീഷണി

കോഴിക്കോട്: എസ്.എഫ്.ഐയെ വിമർശിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരേ ഭീഷണിയുമായി സി.പി.എം പ്രവർത്തകൻ രാഞ്ജിഷ് റ്റി.പി. കല്ലാച്ചിയെന്ന ഫെയ്സ് ബുക്ക് അക്കൗണ്ടിലൂടെയാണ് ഭീഷണി സന്ദേശം ഉയർന്നത്. നാദാപുരത്തെ സി.പി.എം പ്രവർത്തകരുടെ ആത്മസമർപ്പണത്തിൻറെ ഭാഗമായി എം.എൽ.എയും മന്ത്രിയുമായ നീ എസ്.എഫ്.ഐക്ക് ക്ലാസെടുക്കാൻ വരരുതെന്നും അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ നീ നടത്തിയ ജല്പനങ്ങൾ ഇനിയും നീ പുറത്തെടുത്താൽ കണക്ക് ചോദിക്കുന്നത് എസ്.എഫ്.ഐ ആയിരിക്കില്ല ഓർത്താൽ നല്ലെതെന്നുമായിരുന്നു ഫെയ്സ് ബുക്ക് പോസ്റ്റ്.

എഫ് ബി പോസ്റ്റിൽ നിന്നും; നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിൻറെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ നീ എസ്എഫ്ഐ ക്ക് ക്ലാസെടുക്കാൻ വരരുത്..

അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ നീ നടത്തിയ ജല്പനങ്ങൾ ഇനിയും നീ പുറത്തെടുത്താൽ കണക്ക് ചോദിക്കുന്നത് എസ്എഫ്ഐ ആയിരിക്കില്ല ഓർത്താൽ നല്ലത്..

Leave a Comment

Your email address will not be published. Required fields are marked *