Timely news thodupuzha

logo

ഇന്ത്യയ്‌ക്കെതിരെ 21 റൺസിൻ്റെ വിജയം സ്വന്തമാക്കി ന്യൂ​സി​ല​ൻഡ്

റാ​ഞ്ചി: ആദ്യ ടി20​യി​ൽ ഇന്ത്യയ്‌ക്കെതിരെ ന്യൂ​സി​ല​ൻഡി​ന് ജയം. ഇന്ത്യയ്‌ക്കെതിരെ 21 റൺസിൻ്റെ ജയമാണ് ന്യൂ​സി​ല​ൻഡ് സ്വന്തമാക്കിയത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത കി​വീ​സ് 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 176 റ​ൺസെ​ടു​ത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് എടുക്കാനേ സാധിച്ചുള്ളു.

ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ന്യൂസീലൻഡ് മുന്നിലെത്തി (1-0). 28 പന്തിൽ നിന്ന് മൂന്ന് സിക്‌സും അഞ്ച് ഫോറുമടക്കം 50 റൺസെടുത്ത വാഷിങ്ടൺ സുന്ദർ വിജയ പ്രതീക്ഷ നൽകിയെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായില്ല. സുന്ദറാണ് ഇന്ത്യൻനിരയിലെ ടോപ് സ്‌കോറർ.

Leave a Comment

Your email address will not be published. Required fields are marked *