ഇടുക്കി: സൂര്യനെല്ലി ബിഎൽ റാവിൽ വീണ്ടും കാട്ടാന ആക്രമണം. ഒരു വീട് ഭാഗികമായി തകർത്തു. രാജേശ്വരി എന്നയാളുടെ വീടാണ് ആക്രമിച്ചത്. അതേസമയം, ഇന്നലെ ഏലത്തോട്ടത്തിനുള്ളിൽ തമ്പടിച്ചിരുന്ന ആനക്കൂട്ടം പിന്തിരിഞ്ഞെങ്കിലും ഉൾവനത്തിലേക്ക് പോകാൻ കൂട്ടാക്കിയിട്ടില്ല.
ഏതാനും നാളുകളായി, മതികെട്ടാൻ ചോലയോട് ചേർന്നുള്ള ജനവാസ മേഖലയിൽ കാട്ടാന ശല്യം അതിരൂക്ഷമാണ്. ഇന്നലെ പുലർച്ചെ ബിഎൽ റാവിലും പന്നിയാർ എസ്റ്റേറ്റിലും ഉണ്ടായ ആക്രമണത്തിൽ വീടും കടയും തകർന്നിരുന്നു. തൊട്ടടുത്ത ദിവസമാണ് വനംവകുപ്പ് വാച്ചർ, ശക്തിവേൽ കാട്ടാന ആക്രമണത്തിൽ കൊല്ലപെട്ടത്. ബിഎൽ റാവിലെ, ഏലത്തോട്ടത്തിൽ നിലയുറപ്പിച്ചിരുന്ന ആനകൾ, മണിക്കൂറുകളോളം ഇവിടെ തുടർന്നു.