Timely news thodupuzha

logo

ഫെബ്രുവരി 1 മുതൽ മേയ് 31 വരെ വൈദ്യുതി നിരക്ക് ഉയർത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് 4 മാസത്തേക്ക് വൈദ്യുതി നിരക്ക് കൂടി. ഫെബ്രുവരി 1 മുതൽ മേയ് 31 വരെ വൈദ്യുതി നിരക്ക് യൂണിറ്റിന് 9 പൈസയാണ് കൂടിയത്.

മാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് വർധന ബാധകമല്ല. നാലു മാസത്തേക്ക് ഇന്ധന സർചാർജ് പിരിച്ചെടുക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷനാണ് ഉത്തരവിട്ടത്. കഴിഞ്ഞ വർഷം ഏപ്രിൽ 1 മുതൽ ജൂണ് 30 വരെ പുറത്തുനിന്ന് വാങ്ങിയതിന് വൈദ്യുതി ബോർഡിന് അധിക ചിലവായി വന്ന 87.07 കോടി രൂപയാണ് ഇത്തരത്തിൽ പിരിച്ചെടുക്കുന്നത്.

കറൻറ് ബില്ലിൽ പ്രത്യകം സർചാർജ് തുക രേഖപ്പെടുത്തും. യൂണിറ്റിന് 14 പൈസ സർചാർജ് ചുമത്തണമെന്നായിരുന്നു ബോർഡിൻറെ ആവശ്യം. കഴിഞ്ഞ 2 വർഷവും സർചാർജ് അപേക്ഷകളിൽ ബോർഡ് തീരുമാനമെടുത്തിരുന്നില്ല.

Leave a Comment

Your email address will not be published. Required fields are marked *