Timely news thodupuzha

logo

നവിമുംബൈയിൽ അച്ഛൻ ഐഫോൺ വാങ്ങി കൊടുക്കാത്തതിന്റെ പേരിൽ 18 വയസ്സുകാരൻ ആത്മഹത്യ ചെയ്തു

നവിമുംബൈ: വില കൂടിയ ഐഫോൺ വാങ്ങി നൽകാത്തതിനെ തുടർന്ന് നവി മുംബൈയിൽ യുവാവ് ആത്മഹത്യ ചെയ്തു. അച്ഛനും അമ്മയുമോടൊപ്പം കാമോത്തെ പ്രദേശത്തെ താമസക്കാരനായ സഞ്ജയ് വർമയാണ്​​(18) തിങ്കളാഴ്ച രാത്രി സ്വന്തം വസതിയിൽ ജീവിതം അവസാനിപ്പിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒന്നര ലക്ഷം രൂപ വിലയുള്ള ഐഫോൺ വേണമെന്നാണ് പിതാവിനോട് സഞ്ജയ്‌ ആവശ്യപ്പെട്ടിരുന്നതെന്നും പൊലിസ് പറഞ്ഞു.

എന്നാൽ സാമ്പത്തിക ബാധ്യതയുള്ള പിതാവ് വില കുറഞ്ഞ വിവോ ഫോൺ വാങ്ങിക്കൊടുക്കുകയായിരുന്നു. ഇതോടെ യുവാവ് വിഷാദത്തിലാവുകയായിരുന്നു. യുവാക്കളുടെ ഇടയിൽ ആത്മഹത്യ കേസുകൾ വർദ്ധിക്കുന്നത് ആശങ്കയൂളവാക്കുന്നുവെന്ന് സാമൂഹ്യ പ്രവർത്തകൻ പ്രതികരിച്ചു.

ഇന്നത്തെ തലമുറ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട് പല കാര്യങ്ങളിലും, പക്ഷേ അവർക്ക് പലതിനും നിയന്ത്രണമില്ല അവരെ സമൂഹം ബോധവൽക്കരണം നടത്തേണ്ടതുണ്ടെന്ന് സാമൂഹ്യ പ്രവർത്തകൻ അവിനാശ് കുൽക്കർണി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *