കൊച്ചി: സ്വർണ വിലയിൽ മൂന്നാം ദിനവും ഇടിവ്. ഇന്ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 6780 രൂപയും ഒരു പവന് 54,240 രൂപയുമായി. 55,000ത്തിൽ എത്തിയ സ്വർണ വിലയിൽ കഴിഞ്ഞ മൂന്ന് ദിവസമായി ഇടിവ് രേഖപ്പെടുത്തി. 760 രൂപയുടെ ഇടിവാണ് ഒരു പവന്‍ സ്വര്‍ണ വിലയില്‍ ഉണ്ടായത്.
സ്വർണ വില വീണ്ടും താഴ്ന്നു






