Timely news thodupuzha

ബ്രസീലിൽ വിമാനം തകർന്ന് 62 പേർ മരിച്ചു

സാവോപോളോ: ബ്രസീലിൽ വിൻയെദോ നഗരത്തിൽ യാത്രാ വിമാനം തകർന്ന് വീണ് 62 മരണം. ജനവാസ മേഖലയിലായതിനാൽ ഓട്ടേറെ വീടുകളും തകർന്നു. പരാന സംസ്ഥാനത്തെ കസ്കവെലിൽ നിന്ന് സാവോപോളോയിലെ മുഖ്യ രാജാന്തര വിമാനത്താവളത്തിലേക്ക് പോയ എ.ടി.ആർ 72 വിമാനത്തിലുണ്ടായിരുന്ന 58 യാത്രക്കാരും നാല് ക്രൂ അംഗങ്ങളുമാണ് മരിച്ചതെന്ന് വോപാസ് എയർലൈൻ അറിയിച്ചു. വിമാനം നിയന്ത്രണം വിട്ട് കുത്തനെ വീഴുന്നതിന്‍റേയും തീപിടിക്കുന്നതിന്‍റേയും വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല. സാവോപോളോ നഗരത്തിൽ നിന്ന് 80 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്.

Leave a Comment

Your email address will not be published. Required fields are marked *