Timely news thodupuzha

പ്രധാനമന്ത്രി കേരളത്തില്‍ എത്തി

കൽ‌പ്പറ്റ: വയനാട് ദുരന്ത മേഖല സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. 11 മണിയോടെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് എന്നിവർ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.

പ്രധാനമന്ത്രിക്കൊപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ഉണ്ടായിരുന്നു. തുടർന്ന് മൂന്ന് ഹെലികോപ്റ്ററുകളിലായി പ്രധാനമന്ത്രിയും, മുഖ്യമന്ത്രിയും, ഗവർണറും ദുരന്ത മേഖലയിലേക്ക് പുറപ്പെട്ടു.

ദുരന്ത മേഖലയിൽ പ്രധാനമന്ത്രി ആകാശനിരീക്ഷണം നടത്തിയ ശേഷമാവും കൽപ്പറ്റയിൽ വിമാനമിറങ്ങുക. മേപ്പാടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാല് പേരെ പ്രധാനമന്ത്രി കാണും.

ചെളിക്കൂനയില്‍പ്പെട്ട അരുണ്‍, നട്ടെല്ലിന് പരുക്കേറ്റ അനില്‍, എട്ട് വയസുകാരി അവന്തിക, ഒഡീഷക്കാരി സുഹൃതി എന്നിവര സന്ദര്‍ശിക്കും. രക്ഷാ പ്രവര്‍ത്തനത്തിനിടെ കാണാതായ ശരത് ബാബുവിന്‍റെ മാതാപിതാക്കളെയും പ്രധാനമന്ത്രി കാണുമെന്നാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *