Timely news thodupuzha

സ്വർണ വില വർധിച്ചു

കൊച്ചി: സംസ്ഥാനത്ത് ഇന്നും(9/9/2024) സ്വർണ വിലയിൽ വർധന. 160 രൂപ വർധിച്ച് ഒരു പവന് 51,560 രൂപയിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്. ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വില 6445 രൂപയാണ്. വെള്ളിയാഴ്ച ഒറ്റയടിക്ക് 600 രൂപ വർധിച്ചിരുന്നു. ഇതോടെ 51,400 ൽ സ്വർണ വില എത്തിയിരുന്നു. കഴിഞ്ഞ മാസം 17ന് സ്വർണവില 55,000 രൂപയായി ഉയർന്ന് ആ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു. പിന്നീട് കേന്ദ്ര ബജറ്റിന് ശേഷം കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വർണ വിലയിൽ വലിയ ഇടിവ് ഉണ്ടായിരുന്നു. എന്നാൽ പിന്നീട് വീണ്ടും സ്വർണ വിലയിൽ വർധനയാണ് ഉണ്ടായത്.

Leave a Comment

Your email address will not be published. Required fields are marked *