കൊച്ചി: കർദിനാൾ ജോർജ് ആലഞ്ചേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കാക്കനാട് മജിസ്ട്രേട്ട് കോടതിയിൽ ഹർജി. സിറോ മലബാർ സഭ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിലാണ് ജോഷി വർഗീസ് ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജറായി ആലഞ്ചേരി ജാമ്യം എടുത്തിരുന്നു. വിവിധ ആളുകൾക്ക് അതിരൂപതയുടെ 1.60 ഏക്കർ ഭൂമി വിൽപ്പന നടത്തിയതിൽ ക്രമക്കേടുണ്ടെന്ന ജോഷി വർഗീസിൻറെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് കർദ്ദിനാൾ അടക്കം 3 പേരെ പ്രതിയാക്കി 6 കേസുകളെടുത്തത്.
വിശ്വാസവഞ്ചന, ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസുകൾ. സിറോ മലബാർ സഭയുടെ മുൻ പ്രോക്യൂറേറ്റർ ജോഷി പുതുവ, ഭൂമി വിൽപ്പനയുടെ ഇടനിലക്കാരൻ സാജു വർഗീസ് കുന്നേൽ എന്നിവരാണ് കർദ്ദിനാളിന് പുറമെ കേസിലെ കൂട്ട് പ്രതികൾ.