Timely news thodupuzha

logo

ദേശീയപാത നിർമാണത്തിനായി ഭൂമി ഏറ്റെടുക്കൽ, ആർടികെ സർവേ നടത്തും

പുനലൂർ: കടമ്പാട്ടുകോണം-ആര്യങ്കാവ്‌ (കൊല്ലം-ചെങ്കോട്ട) ഗ്രീൻഫീൽഡ്‌ ദേശീയപാത 744 നിർമാണത്തിന്‌ ഭൂമി ഏറ്റെടുക്കാൻ ആർടികെ (റിയൽ ടൈം കൈൻമാറ്റിക്‌) സർവേ നടത്തും. സമയവും പണവും ലാഭിക്കാനാണ്‌ ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലൂടെ സർവേ നടത്തുന്നത്‌. ഇതിനായി ജെ ആൻഡ്‌ ജെ എൻജിനിയറിങ്‌ കൺസൾട്ടൻസി എന്ന ഏജൻസിയുമായി എൻഎച്ച്‌എഐ ചർച്ച തുടങ്ങി. ഭൂമി ഏറ്റെടുക്കാനുള്ള ആർടികെ സർവേക്ക്‌ ഈ ഏജൻസിയെ പ്രയോജനപ്പെടുത്തണമെന്ന്‌ സംസ്ഥാന അഡീഷണൽ ചീഫ്‌ സെക്രട്ടറി എസ്‌ ബിനുരാജിൻറെ ഉത്തരവുമുണ്ട്‌. ദിവസം 6000 രൂപയാണ്‌ നൽകേണ്ടത്‌. മെഷീനും സർവേയറും ഏജൻസി എത്തിക്കും.

പാതയുടെ ഇരുവശവുമുള്ള വ്യക്തികളിൽനിന്ന്‌ എത്ര സ്‌ക്വയർഫീറ്റ്‌ ഭൂമി ഏറ്റെടുക്കണമെന്നതിൻറെ സ്‌കെച്ചാണ്‌ മെഷീൻവഴി തയ്യാറാക്കുന്നത്‌. ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള ത്രീഡി വിജ്ഞാപനത്തിനായാണ്‌ ഈ സർവേ നടത്തുന്നത്‌. അതുകൊണ്ട്‌ ത്രീഡി സർവേ എന്നാണ്‌ അറിയപ്പെടുക. സർവേ വിവരം ലഭ്യമായാൽ എൻഎച്ച്‌എഐ ത്രീഡി വിജ്ഞാപനം പുറപ്പെടുവിക്കും.

Leave a Comment

Your email address will not be published. Required fields are marked *