തിരുവനന്തപുരം: എം.എൽ.എ പി.വി അൻവറിന്‍റെ കുടുംബത്തിന് നേരെ വധഭീഷണി. ഊമകത്തിലൂടെയാണ് വധഭീഷണി എത്തിയത്. കുടുംബത്തെ വകവരുത്തുമെന്നാണ് കത്തിൽ പറയുന്നത്.
ഭീഷണി കത്ത് പി.വി അൻവർ പൊലീസ് മേധാവിക്ക് കൈമാറി. കുടുംബത്തിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്ന് എം.എൽ.എ ആവശ‍്യപ്പെട്ടു. എ.ഡി.ജി.പി എം.ആർ അജിത് കുമാർ അടക്കം സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ‍്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് വധഭീഷണി എത്തിയത്. എം.ആർ അജിത് കുമാറിനെ എ.ഡി.ജി.പി ചുമതലയിൽ നിലനിർത്തുന്നത് തന്നെ കുരുക്കാനാണെന്ന് അൻവർ നേരത്തെ ആരോപിച്ചിരുന്നു.