Timely news thodupuzha

കാറിന് മുകളിലേക്ക് കോൺക്രീറ്റ് മിക്‌സർ മറിഞ്ഞ് വീണ് അമ്മയും മകളും മരിച്ചു

ബാം​ഗ്ലൂർ: ബന്നാർഘട്ട റോഡിൽ കോൺക്രീറ്റ് മിക്‌സർ കാറിന് മുകളിലേക്ക് മറിഞ്ഞ് അമ്മയും മകളും മരിച്ചു. കഗ്ഗലിപുര സ്വദേശികളായ ഗായത്രി കുമാർ (46), മകൾ സമന്ത (16) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു അപകടം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഗായത്രി പത്താം ക്ലാസ് വിദ്യാർഥിനിയായ സാമന്തയെ സ്‌കൂളിലാക്കാൻ പോകുന്നിതിനിടെ കാറിന് മുകളിലേക്ക് നിയന്ത്രണം വിട്ട് വന്ന ട്രക്ക് മറിയുകയായിരുന്നു.

ഇരുവരും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. കാറിൻറെ എമർജൻസി സിസ്റ്റം വഴി സന്ദേശം ലഭിച്ചതിനെ തുടർന്ന് ഗായത്രിയുടെ ഭർത്താവ് സുനിൽ കുമാർ സംഭവസ്ഥലത്തെത്തി.

Leave a Comment

Your email address will not be published. Required fields are marked *