തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ 4 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശ്രീലങ്കൻ തീരത്തെ തീവ്ര ന്യൂനമർദ്ദത്തിൻറെ ഫലമായാണ് കേരളത്തിൽ മഴ. ഈ ന്യൂനമർദ്ദം അടുത്ത ദിവസങ്ങളിൽ കന്യാകുമാരി തീരത്ത് പ്രവേശിച്ചേക്കും.
അതിൻറെ ഫലമായി കേരളത്തിൽ വരും ദിവസങ്ങളിൽ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. പടിഞ്ഞാറ് – തെക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന തീവ്രന്യുന മർദ്ദം നാളെയോടെ മാന്നാർ കടലിടുക്കിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന വിവരം. ഇതിൻറെ ഫലമായി കേരളത്തിൽ അടുത്ത 3 ദിവസത്തേക്ക് മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.