Timely news thodupuzha

എം പി . ഡീൻ കുര്യാക്കോസ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചർച്ച നടത്തി

​ന്യൂഡൽഹി: ഇടുക്കി എം പി . ഡീൻ കുര്യാക്കോസ് അങ്കമാലി – ശബരി റെയിൽവേ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി തേടി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചർച്ച നടത്തി. ചർച്ച വിദേശ കാര്യ സഹമന്ത്രി വി.മുരളീധരൻ്റെ സാന്നിധ്യത്തിലായിരുന്നു. ലഭിച്ചത് അനുകൂല പ്രതികരണമാണെന്ന് ഡീൻ കുര്യാക്കോസ് എംപി വ്യക്തമാക്കി.

കേന്ദ്രം ഉടൻ തന്നെ കേരളത്തിലെ ജനപ്രതിനിധികളുമായി ചർച്ച നടത്തണമെന്ന് എംപി ആവശ്യപ്പെട്ടു. റെയിൽവേയ്ക്ക് റെക്കോർഡ് തുകയാണ് കേന്ദ്രബജറ്റിൽ ഇക്കുറി മാറ്റി വച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിൽ കാര്യമായ മുന്നേറ്റം വന്ദേഭാരതുൾപ്പെടെയുള്ള ട്രെയിനുകളുടെ ആധുനീകരണവും, പാളങ്ങൾ ബലപ്പെടുത്തലും, പുതിയ പാതകൾ നിർമ്മിക്കുന്നതോടെ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരം – നാഗർകോവിൽ പാതിയിരട്ടിപ്പിക്കൽ പദ്ധതികളും, ആലപ്പുഴ – എറണാകുളം, അങ്കമാലി – ശബരി പാതയും ഇതിൽ പരിഗണിക്കപ്പെടുമെന്ന സന്തോഷത്തിലാണ് സംസ്ഥാനം.

Leave a Comment

Your email address will not be published. Required fields are marked *