Timely news thodupuzha

ഭർത്താവും വീട്ടുകാരും ചേർന്ന് വയനാട്ടിൽ നവജാത ശിശുവിനെ കൊന്നു കുഴിച്ചു മൂടിയതായി നേപ്പാൾ സ്വദേശിനി

കൽപ്പറ്റ: വയനാട്ടിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയതായി പരാതി. കുഞ്ഞിന്‍റെ മൃതദേഹത്തിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ വര്‍ഷം മെയ് മാസത്തിൽ ഇത്തരമൊരു സംഭവമുണ്ടായതായാണ് യുവതിയുടെ പരാതി. നേപ്പാള്‍ സ്വദേശിയായ യുവതി കല്‍പ്പറ്റയിലാണ് പ്രസവിച്ചത്.

പ്രസവത്തിന് ശേഷം ഭര്‍ത്താവും അമ്മയും അച്ഛനും ചേര്‍ന്ന് കുഞ്ഞിനെ കടത്തിയെന്നും അതിന് ശേഷം കുഞ്ഞിനെ കൊന്ന് മൃതദേഹം അടക്കം ചെയ്തുവെന്നും നിർബന്ധിച്ച് മരുന്നു നൽകി പ്രസവിപ്പിക്കുകയാ ആരുന്നെന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. പ്രസവത്തിന് പിന്നാലെ യുവതി നേപ്പാളിലേക്ക് പോയിരുന്നു.

പിന്നീട് തിരിച്ചെത്തിയപ്പോഴാണ് പരാതി നൽകിയത്. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിലിലാണ് ഇപ്പോള്‍ കല്‍പ്പറ്റ പൊലീസ്. ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും തെളിവുകള്‍ കണ്ടെത്താനായിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *