ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ കുഴഞ്ഞു വീണായിരുന്നു മരണം. 78 വയസായിരുന്നു. മികച്ച ഗായികയ്ക്കുള്ള ദേശിയ പുരസ്ക്കാരം 3 തവണ സ്വന്തമാക്കിയിട്ടുണ്ട്.
മലയാളം, തമിഴ്, തെലുങ്ക് ഉൾപ്പെടെ 19 ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു. സ്വപ്നം എന്ന സിനിമയിലെ സൗരായുഥത്തിൽ വിടർന്നൊരു എന്ന ഗാനമാണ് മലയാളത്തിൽ ആദ്യമായി ആലപിച്ചത്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിരുന്നു.