Timely news thodupuzha

logo

കല്ലാറിൽ റവന്യൂ വകുപ്പിൻറെ നടപടി നേരിടുന്ന ഭൂമി പാട്ടത്തിനു നൽകി; നടൻ ബാബുരാജ് അറസ്റ്റിൽ

ഭൂമി പാട്ടത്തിനു നൽകി കബളിപ്പിച്ചെന്ന കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. ഹൈക്കോടതി നിർദ്ദേശപ്രകാരം ബാബുരാജ് അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരായപ്പോൾ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മൂന്നാർ കല്ലാറിൽ റവന്യൂ വകുപ്പിൻറെ നടപടി നേരിടുന്ന ഭൂമി, അക്കാര്യം മറച്ചുവച്ച് പാട്ടത്തിനു നൽകി എന്നതാണ് കേസ്. ബാബുരാജിൻറെ ഉടമസ്ഥതയിലുള്ള റിസോർട്ട് കോതമംഗലം സ്വദേശിക്ക് പാട്ടത്തിനു നൽകുകയായിരുന്നു.

എന്നാൽ സ്ഥാപന ലൈസൻസിനായി പഞ്ചായത്തിനെ സമീപിച്ചപ്പോൾ ഭൂമിയുടെ പട്ടയം സാധുവല്ലെന്നു തിരിച്ചറിഞ്ഞതിനെ തുടർന്ന് കേസ് നൽകി. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതോടൊപ്പം അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകാനും നിർദ്ദേശിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *