ചെന്നൈ: ഇന്ത്യൻ നിർമിത ചുമ സിറപ്പുകൾക്കു പിന്നാലെ കണ്ണിലൊഴിക്കുന്ന തുള്ളി മരുന്നും അപകടകാരിയാണെന്ന് ആരോപണം. ഇന്ത്യൻ നിർമ്മിത തുള്ളിമരുന്ന് കണ്ണിലൊഴിച്ചതിനെ തുടർന്ന് അസ്വസ്ഥതകൾ ഉണ്ടായ ഒരാൾ മരിച്ചതായാണ് റിപ്പോർട്ടുകൾ.
മാത്രമല്ല ഒരാളുടെ കാഴ്ച്ച നഷ്ടപ്പെട്ടതായും പരാതിയുണ്ട്. സംഭവം യു.എസിലായിരുന്നു. ഇതിനു പിന്നാലെ ചെന്നൈ ആസ്ഥാനമായുള്ള മരുന്നു കമ്പനിയെ യുഎസ് നിരോധിക്കുകയുണ്ടായി. ഗ്ലോബൽ ഫാർമ പ്രൈവറ്റ് ലിമിറ്റഡിനു നേരെയാണ് ആരോപണം. കണ്ണ് വരണ്ടതായി തോന്നുന്ന സന്ദർത്തിൽ ഉപയോഗിക്കുന്ന തുള്ളിമരുന്നാണ് ഇത്.