തൃശ്ശൂർ: ആത്മഹത്യയിൽ നിന്നും ജീവൻ തിരികെ ലഭിച്ച് അവശനിലയിൽ കഴിഞ്ഞിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് മെഡിക്കൽ കോളേജ് സുപ്പീരിൻറിനോട് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജ് പൊലീസ്, ശ്രീനാരായണപുരം സ്വദേശിയായ പ്രതി ദയാലാലിൻറെ അറസ്റ്റ് രേഖപ്പെടുത്തി.
വിശദമായി ചോദ്യം ചെയ്ത ശേഷം ദയലാലിനെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിലെ ഇലക്ട്രിക്കൽ വിഭാഗം താത്കാലിക ജീവനക്കാരനാണ് പ്രതി. കൈപ്പമംഗലം സ്വദേശിനിയായ യുവതി കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.