തൊടുപുഴ: നേത്ര ചികിത്സാ രംഗത്ത് വർഷങ്ങളുടെ പാരമ്പര്യവും മികച്ച പരിപാലനവും നൽകുന്ന ആഹല്യ ഐ കെയർ തൊടുപുഴയിലും പ്രവർത്തനം ആരംഭിക്കുന്നു. 13 ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. എം.പി ഡീൻ കുര്യാക്കോസ് ഓപ്പറേഷൻ തിയേറ്ററിന്റെയും എം.എൽ.എ പി.ജെ.ജോസഫ് ഒപ്പ്റ്റിക്കൽസിന്റെയും തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് ഫാർമസിയുടേയും ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കേരളത്തിലെ ഏറ്റവും വലിയ നേത്ര പരിചരണ ശൃംഖലയാണ് അത്യാധുനിക ചികിത്സാ സംവിധാനങ്ങളുള്ള അഹല്യാ ആശുപത്രി. തിമിരം, കുട്ടികളുടെ നേത്രരോഗങ്ങൾ, ഗ്ലോക്കോമ, കോർണിയ, ഡൈബറ്റിക് റെറ്റിനോപതി, താക്കോൽദ്വാര തിമിര ശസ്ത്രക്രിയ, കോൺടാക്ട് ലെൻസ് ക്ലിനിക്ക്, ലാസിക് സർജറി, ഒപ്പ്റ്റിക്കൽ ഷോപ്പ്, ജനറൽ ഫാർമസി തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാണ്.