Timely news thodupuzha

ദിവ്യ കീഴടങ്ങുമെന്ന അഭ്യൂഹങ്ങൾ തള്ളി അടുത്ത വൃത്തങ്ങൾ

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിൻറെ ആത്മഹത്യ കേസിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി ദിവ്യ കീഴടങ്ങുമെന്ന അഭ്യൂഹങ്ങൾ തള്ളി അടുത്ത വൃത്തങ്ങൾ. മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് വന്നതിന് ശേഷമേ തീരുമാനമുണ്ടാവൂ എന്നാണ് വിവരം. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ കേസെടുത്തത്. വിവാദങ്ങൾ തെരഞ്ഞെടുപ്പ് വേളയിൽ പ്രതിപക്ഷം ആയുധമാക്കുന്ന സാഹചര്യത്തിൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ ദിവ്യക്ക് സി.പി.എം നിർദേശമുണ്ടെന്ന വിവരം പുറത്ത് വന്നിരുന്നു. എന്നാൽ ഹാദജരാവേണ്ടതില്ലെന്നാണ് ദിവ്യയുടെ തീരുമാനമെന്നാണ് വിവരം. ചൊവ്വാഴ്ചയാണ് ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരിക.

Leave a Comment

Your email address will not be published. Required fields are marked *