Timely news thodupuzha

logo

കോൺഗ്രസും ബി.ജെ.പിയും കള്ളപണം ഒഴുക്കിയതിൻ്റെ ചരിത്രമാണ് ഇപ്പോൾ ചർച്ച ചെയ്യുന്നത്: എം.വി ഗോവിന്ദൻ

തൃശൂർ: കോൺഗ്രസും ബി.ജെ.പിയും ഇന്ത‍്യയിലും കേരളത്തിലും കള്ളപണം ഒഴുക്കിയതിൻ്റെ ചരിത്രമാണ് ഇപ്പോൾ ചർച്ച ചെയ്യുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.

പാലക്കാട് റെയ്ഡിൽ കോൺഗ്രസുകാരുടെ വാദങ്ങൾ പൊളിഞ്ഞുവെന്നും വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഗോവിന്ദൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ ഹോട്ടലിൽ ഉണ്ടായിരുന്നതായി സി.സി.റ്റി.വി ദൃശ‍്യങ്ങളിൽ നിന്ന് വ‍്യക്തമാണ്. വ‍്യാജ ഐ.ഡി കാർഡ് നിർമ്മിച്ച് ഫെനിയാണ് പെട്ടി കൊണ്ട് പോയതെന്നും താമസിക്കാത്ത ലോഡ്ജിലേക്ക് പെട്ടിയുമായി വരണ്ടേ കാര‍്യം എന്താണെന്നും അദേഹം ചോദിച്ചു.

ഷാഫി പറമ്പിലിന് നാല് കോടി കൊടുത്തുവെന്ന് ബി.ജെ.പി അധ‍്യക്ഷൻ പറഞ്ഞിട്ടും പ്രതിപക്ഷ നേതാവ് മിണ്ടാത്തതെന്താണെന്നും ഗോവിന്ദൻ ചോദിച്ചു. ബി.ജെ.പി കള്ളപണം കൊണ്ടുവന്നതായി തങ്ങളുടെ കൈയ്യിൽ നിലവിൽ തെളിവില്ലെന്നും തെളിവ് ലഭിച്ചാൽ ഉടനെ പരാതി നൽകുമെന്നും ഗോവിന്ദൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *