ന‍്യൂയോർക്ക്: പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ പിന്തുണ നൽകിയിവർക്ക് നന്ദി അറിയിച്ച് ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും യു.എസ് വൈസ് പ്രസിഡൻറുമായ കമലാ ഹാരിസ്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കമല. ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ടായിരുന്നു കമല ഹാരിസ് പ്രസംഗം ആരംഭിച്ചത്.
പ്രതീക്ഷിച്ച വിജയമല്ല തെരഞ്ഞെടുപ്പിൽ കണ്ടത്. നമ്മൾ പോരാടിയത് ഇതിന് വേണ്ടിയല്ല. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കണം. സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി നമുക്ക് ഒരുമിച്ച് പോരാടാം.
നമ്മുടെ രാജ്യത്ത് നമ്മൾ കടപ്പെട്ടിരിക്കുന്നത് ഒരു പ്രസിഡൻ്റിനോടോ പാർട്ടിയോടോ അല്ല യുണൈറ്റഡ് സ്റ്റേറ്റ്സിൻറെ ഭരണഘടനയോടാണ്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും പോരാട്ടം അവസാനിക്കില്ലെന്നും കമല പറഞ്ഞു. 107 ദിവസം നീണ്ട് നിന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അനുയായികൾക്കും പ്രസിഡൻ്റ് ജോ ബൈഡനും കമല നന്ദി രേഖപ്പെടുത്തി.