കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രതിയായ മുൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് പി.പി ദിവ്യക്കെതിരായ നടപടിയിൽ ജില്ലാ നേതൃത്വത്തിന് അനുമതി നൽകി സംസ്ഥാന നേതൃത്വം. സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ അടിയന്തര ഓൺലൈൻ യോഗത്തിലാണ് തീരുമാനം. ഇന്ന് ചേർന്ന കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ യോഗത്തിൽ ദിവ്യയുടേത് ഗുരുതര വീഴ്ചയാണെന്ന് വിലയിരുത്തിയിരുന്നു. തുടർന്ന് റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിൻ്റെ അനുമതിക്കായി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വം അടിയന്തര യോഗം ചേർന്നത്. ദിവ്യയെ എല്ലാ പാർട്ടി പദവികളിൽ നിന്നും നീക്കും. ഇതോടെ ദിവ്യ ബ്രാഞ്ച് അംഗം മാത്രമായി മാറും.