Timely news thodupuzha

പാലക്കാട് റെയിഡ്; പൊലീസ് നടപടിക്രമങ്ങൾ പാലിച്ചില്ല, തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് നൽകി ജില്ലാ കളക്റ്റർ

പാലക്കാട്: കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിലെ കള്ളപ്പണ പരിശോധനയിൽ പൊലീസ് നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കലക്റ്ററുടെ റിപ്പോർട്ട്.

റെയ്ഡ് വിവരം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിഞ്ഞത് അവസാന നിമിഷമാണെന്നും പൊലീസ് നടപടിയിൽ വ്യക്തതയില്ലെന്നും കലക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്കു നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

വിശദാംശങ്ങൾ വ്യക്തമാവണമെങ്കിൽ കൂടുതൽ അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. പാലക്കാട്ടെ കുഴൽപ്പണ ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് രാവിലെയാണ് റിപ്പോർട്ട് തേടിയത്. ഉടൻ റിപ്പോർട്ട് നൽകണമെന്നായിരുന്നു നിർദേശം. ചൊവ്വാഴ്ച പാതിരാത്രിയായിരുന്നു കെപിഎം ഹോട്ടലിൽ പൊലീസ് പരിശോധന നടത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *