Timely news thodupuzha

logo

സൈബി ജോസ് കോഴ വാങ്ങിയ കേസ്; പണം നൽകിയ സിനിമാ നിർമ്മാതാവിനെ ചോദ്യം ചെയ്തു

കൊച്ചി: അഡ്വ. സൈബി ജോസ് ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന കേസിൽ പണം നൽകിയ സിനിമാ നിർമ്മാതാവിനെ ചോദ്യം ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിലെ പ്രത്യേക അന്വേഷണ സംഘം നിർമ്മാതാവിനെയും ഭാര്യയെയും ചോദ്യം ചെയ്തത്. നിർമ്മാതാവിൽ നിന്ന് സൈബി കേസിലെ ജാമ്യ നടപടികളിൽ അനുകൂല വിധിക്കായി ഹൈക്കോടതി ജഡ്ജിക്ക് നൽകാനെന്ന വ്യാജേന പണം വാങ്ങിയെന്നാണ് കുറ്റാരോപണം. ഈ കേസിലെ പ്രധാന കണ്ണിയാണ് സിനിമാ നിർമ്മാതാവ്. പണം വാങ്ങിയത് ഫീസിനത്തിലാണെന്നാണ് സൈബിയുടെ വിശദീകരണം. അഡ്വ സൈബി ജോസ് കിടങ്ങൂർ കഴിഞ്ഞ ദിവസം തനിക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കണമെന്നും അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിച്ചിരുന്നു.

ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് രൂക്ഷ വിമർശനമാണ് ഹർജി പരിഗണിച്ചപ്പോഴുണ്ടായത്. അന്വേഷണവുമായി മുന്നോട്ടുപോകാൻ നിർദേശിച്ച കോടതി അഭിഭാഷക ജുഡീഷ്യൽ സംവിധാനത്തെയും സമൂഹത്തെയും ബാധിക്കുന്ന ആരോപണത്തിലെ സത്യം പുറത്തുവരട്ടെയെന്നും പരാമർശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *