Timely news thodupuzha

logo

ന്യൂമോണിയ പൂർണമായും ഭേദപ്പെട്ടതിന് ശേഷമാകും ഉമ്മൻ‌ചാണ്ടിയെ ആശുപത്രി മാറ്റുന്നത്

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ന്യൂമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി. അദ്ദേഹം ഡോക്ടർമാരോട് സംസാരിച്ചുവെന്നാണ് അറിയാൻ കഴിഞ്ഞത്. ഉമ്മൻചാണ്ടിയെ തുടർ ചികിത്സക്കായി ബാംഗ്ലൂരിലേക്ക് മാറ്റുമെന്ന രീതിയിൽ നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഉടൻ ആശുപത്രി മാറാൻ സാധ്യതയില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ബാംഗ്ലൂരിലേക്ക്, ന്യൂമോണിയയും ചുമയും ശ്വാസ തടസവും പൂർണമായും ഭേദപ്പെട്ടതിന് ശേഷമേ കൊണ്ടുപോകൂ.

ഉമ്മൻചാണ്ടിയെ നിംസ് ആശുപത്രിയിലെ ഒമ്പതംഗ പ്രത്യേക മെഡിക്കൽ സംഘമാണ് പരിചരിക്കുന്നത്. സർക്കാർ, ആറംഗ മെഡിക്കൽ സംഘത്തെയും അദ്ദേഹത്തിനുവേണ്ടി നിയോഗിച്ചിരുന്നു. ഇരു കൂട്ടരും തമ്മിലുള്ള കൂടിയാലോചനകൾക്ക് ശേഷം ബന്ധുക്കളോട് കൂടി സംസാരിച്ച ശേഷമാകും തീരുമാനം. അൽപ്പ സമയത്തിനകം മെഡിക്കൽ ബുള്ളറ്റിൻ പ്രസിദ്ധീകരിക്കും.

Leave a Comment

Your email address will not be published. Required fields are marked *