Timely news thodupuzha

കള്ളക്കടത്ത് സ്വര്‍ണ്ണം പിടികൂടിയ സംഭവം; അന്വേഷണത്തിന് ഡി.ആർ.ഐ

കോഴിക്കോട്: കൊടുവള്ളിയില്‍ കഴിഞ്ഞ ദിവസം സ്വര്‍ണ്ണം പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ഡിആർഐ. ഇവിടെ സ്ഥിരമായി എത്തിയിരുന്ന ആളുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കൊടുവള്ളിയിലെ ഒരു വീടിന് മുകളിൽ വെച്ച് സ്വര്‍ണ്ണം ഉരുക്കി കൊടുത്തിരുന്നു. അവിടെ നടത്തിയ റെയ്ഡിലാണ് നാല് കോടി രൂപക്ക് മുകളിൽ വില വരുന്ന 7.2 കിലോയോളം അനധികൃത സ്വര്‍ണ്ണം പിടികൂടിയത്. 13.2 ലക്ഷം രൂപയും കിട്ടിയിരുന്നു.

പിടികൂടിയത്, കരിപ്പൂർ എയർപോർട്ടിലൂടെയടക്കം കടത്തിക്കൊണ്ടുവന്ന സ്വർണ്ണമാണ്. വീടിന്‍റെ ടെറസിൽ വെച്ച്, ഇവർ കാലങ്ങളായി കള്ളക്കടത്ത് സ്വർണം ഉരുക്കിയിരുന്നതായി ഡി.ആർ.ഐ സംഘം വിശദീകരിക്കുന്നു. കൊച്ചി ഡി.ആര്‍.ഐ യൂണിറ്റില്‍ നിന്നുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അന്വേഷണ സംഘം കൊടുവള്ളിയിൽ ക്യാമ്പ് ചെയ്ത് വരികയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *