തിരുവനന്തപുരം: വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം പിന്മാറിയ കേസിൽ യുവാവ് അറസ്റ്റിൽ. ആര്യനാട് സ്വദേശി അനന്തുവിനെയാണ്(23) കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പഠിക്കുന്ന കാലയളവിൽ ഇരുവരും സുഹൃത്തുകളായിരുന്നു. പിന്നീടായിരുന്നു പ്രണയത്തിലായത്.
പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവ് പല സ്ഥലത്തും കൊണ്ടുപോയി പീഡിപ്പിച്ചു. എന്നാൽ പിന്നീട് വിവാഹം കഴിക്കാതെ യുവാവ് ഒഴിഞ്ഞു മാറുകയുണ്ടായി. തുടർന്ന് വനിതാ സെല്ലിൽ പെൺകുട്ടി പരാതി നൽകുകയായിരുന്നു. അതിനുശേഷം കിളിമാനൂർ പൊലീസ് പ്രതിയെ ആര്യനാട് നിന്നും പിടികൂടി. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ കുറ്റവാളിയ റിമാൻഡ് ചെയ്തു.