Timely news thodupuzha

വിസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ താമസിച്ച വിദേശ പൗരനെ അറസ്റ്റ് ചെയ്തു

കോട്ടയം: അനധികൃതമായി ഇന്ത്യയിലെത്തി താമസിച്ചുവന്നിരുന്ന വിദേശ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. അഫ്ഗാൻ പൗരനായ അഹമ്മദ് നസീർ ഒസ്മാനി(24) എന്നയാളെയാണ് ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ വിസയിൽ അഫ്ഗാനിൽ നിന്നും ഇന്ത്യയിൽ എത്തിയ ഇയാൾ വിസ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാതെ അനധികൃതമായി താമസിച്ചു വരികയായിരുന്നു. ഡൽഹി, ബാംഗ്ലൂർ എന്നിവിടങ്ങളിലും, പിന്നീട് ചങ്ങനാശേരിയിലുള്ള ഹോട്ടലിലും താമസിച്ചു ജോലി ചെയ്തു വരവെയാണ് ഇയാൾ പൊലീസിൻറെ പിടിയിലാകുന്നത്.

ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിൻറെ നേതൃത്വത്തിൽ ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *