Timely news thodupuzha

logo

രാഹുൽ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടീസ്

ന്യൂഡൽഹി: ലോക്സഭയിൽ രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി അവകാശ ലംഘന നോട്ടീസ് നൽകി. നോട്ടീസിൽ, പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരവും വസ്തുതാവിരുദ്ധവുമായ പ്രസ്താവന നടത്തിയെന്ന് കുറ്റപ്പെടുത്തുന്നു. പാർലമെൻററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി രാഹുൽ ഗാന്ധിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

രേഖകളിൽ നിന്ന് രാഹുലിൻ്റെ പ്രസംഗം നീക്കണമെന്നും പറയുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകൾ, ഇന്നലെ രാഹുലിൻറെ പ്രസ്താവനയെ തുടർന്ന് സഭയിൽ വയ്ക്കാൻ ബി.ജെ.പി അംഗങ്ങൾ നിർബന്ധം പിടിച്ചിരുന്നുവെങ്കിലും അദ്ദേഹം അതിന് തയ്യാറായിട്ടില്ല. രാഹുലിനെതിരെ, അവകാശലംഘന നോട്ടീസുമായി ബി.ജെ.പി രംഗത്ത് വന്നത് ഈ സാഹചര്യത്തിലാണ്. പ്രധാനമന്ത്രിക്കെതിരെ അദാനിയിലൂടെ രാഹുൽ ഗാന്ധി ആഞ്ഞടിച്ചത് ഇന്നലെ ലോക്സഭയിൽ നടന്ന നന്ദിപ്രമേയ ചർച്ചക്കിടയിലായിരുന്നു.

അദാനിക്ക് വേണ്ടിയാണ് രാജ്യത്തിൻറെ വിദേശ നയവും പ്രധാനമന്ത്രിയുടെ വിദേശ യാത്രകളുമെന്നുമായിരുന്നു രാഹുൽ ഗാന്ധി തുറന്നടിച്ചത്. സർക്കാർ, സാധാരണക്കാരുടെ പണം എസ്.ബി.ഐയേയും എൽ.ഐ.സിയേയും തീറെഴുതി അദാനിയുടെ കൈയിലെത്തിച്ചെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ മോദി തുടങ്ങിയ ബന്ധം. പടിപടിയായി, വിധേയനായ അദാനിയും ഉയർന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.

Leave a Comment

Your email address will not be published. Required fields are marked *