കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. 42,200 രൂപയാണ് ഒരു പവൻ സ്വർണത്തിൻറെ വില. ഒരു ഗ്രം സ്വർണത്തിൻറെ ഇന്നത്തെ വിപണി വില 5275 രൂപയാണ്. ഈ മാസം ആദ്യം സ്വർണ വില 43,000 ത്തിന് അടുത്തെത്തിയിരുന്നു. പിന്നീട് കുറവ് രേഖപ്പെടുത്തിയെങ്കിലും വീണ്ടും ഉയർച്ച തുടരുന്ന അവസ്ഥയാണ് ഉണ്ടായത്.