Timely news thodupuzha

logo

കോടതി മുറ്റത്ത് വച്ച് അഭിഭാഷകന്റെ കഴുത്തറുത്ത് പ്രതി; പിന്നാലെ മജിസ്ട്രേറ്റിന് മുന്നിൽ കീഴടങ്ങി

ചെന്നൈ: കോടതിയുടെ പുറത്തുവച്ച്‌ ജൂനിയർ അഭിഭാഷകനെ വെട്ടി പരുക്കേൽപ്പിച്ചു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം. ആളുകൾ നോക്കി നിൽക്കേ അരിവാളുകൊണ്ടായിരുന്നു ആക്രമണം.

സത്യനാരായണനെന്ന അഭിഭാഷകൻ്റെ ജൂനിയറായ കണ്ണനാണ് (30) പരുക്കേറ്റത്. മാറ്റൊരു അഭിഭാഷകനായ ആനന്ദ് കുമാറെന്ന(39) പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവ ശേഷം ആനന്ദ് ഹൊസൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രണ്ടിൽ കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

മുഖത്തും കഴുത്തിലും ഗുരുതരമായി പരുക്കേറ്റ കണ്ണനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യക്തി വൈരാഗ്യമാകാം ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ഹൊസൂർ ടൗൺ പോലീസ് പറഞ്ഞു.

ഇരുവരും തമ്മിൽ മുമ്പും വഴക്കുകൾ ഉണ്ടായിട്ടുണ്ടെന്നും അവ ഒത്തുതീർപ്പിൽ എത്തിയിരുന്നതായും പോലീസ് അറിയിച്ചു. സംഭവത്തെപ്പറ്റി അന്വേഷണം പുരോഗമിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *