ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപ പരാമർശവുമായി തെലങ്കാന തൊഴിൽ മന്ത്രി സി എച്ച് മല്ല റെഡ്ഡി. ഒരിക്കൽ ചായ വിറ്റിരുന്നതു പോലെയാണ് പ്രധാനമന്ത്രി പൊതു മേഖല സ്ഥാപനങ്ങൾ വിൽക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം.കൂടാതെ കേന്ദ്ര ധന മന്ത്രി നിർമ്മല സീതാരാമനെയും അദ്ദേഹം അധിക്ഷേപിച്ചു. ‘നിർമ്മലമ്മ’ എന്നു വിളിച്ചായിരുന്നു പരിഹാസം.
സംസ്ഥാന നിയമസഭയിൽ സംസാരിക്കുകവേയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. പ്രധാനമന്ത്രി ഒരു കാലത്ത് ചായ വിറ്റിരുന്നു. ആദ്യം അയാൾ മുഖ്യമന്ത്രിയായി, പിന്നീട് പ്രധാന മന്ത്രിയും. അദ്ദേഹത്തെ വിശ്വസിച്ചത് നിർഭാഗ്യകരമാണെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. പ്രധാനമന്ത്രി പൊതുമേഖലാ സ്ഥാപനങ്ങൾ ചായ വിൽക്കുന്നതിന് സമാനമായിട്ടാണ് വിൽക്കുന്നതെന്നുമായിരുന്നു മന്ത്രിയുടെ പരിഹാസം.