Timely news thodupuzha

logo

അന്‍പത് കോടിരൂപ വേണമെന്ന് കെ.എസ്.ആർ.ടി.സി

കൊച്ചി: 2022 ജനുവരിയ്ക്ക് ശേഷം വിരമിച്ച 978 പേർക്ക് ആനുകൂല്യം നൽകാൻ അന്‍പത് കോടിരൂപ വേണമെന്ന് കെ.എസ്.ആർ.ടി.സി പറഞ്ഞു. ഇതുവരെ 23 പേർക്ക് ആനുകൂല്യം നൽകി. രണ്ട് വർഷത്തെ സാവകാശമുണ്ടെങ്കിലേ ഇനി ആനുകൂല്യം നൽകാൻ കഴിയൂ.

ധനസഹായത്തിനായി സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യാതൊരു മറുപടിയും സർക്കാറിൽ നിന്ന് ലഭിച്ചിട്ടില്ല. അതേസമയം വിരമിച്ചവരിൽ 924 പേർക്ക് പെൻഷൻ ആനുകൂല്യം വിതരണം ചെയ്യുന്നുണ്ട്. 38 പേർക്കാണ് ആനുകൂല്യം നൽകാത്തതെന്നുമാണ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലൂടെ കെ.എസ്.ആർ.ടി.സി നൽകിയ വിശദീകരണം.

Leave a Comment

Your email address will not be published. Required fields are marked *